രാജഗിരി സ്കൂളിൽ
1565259
Friday, June 6, 2025 4:41 AM IST
കൊച്ചി: കളമശേരി രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സബ് കളക്ടര്‍ കെ. മീര വിശിഷ്ട അതിഥിയായി. 2024-25 അധ്യയന വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എയ്ഞ്ചല്‍ മരിയ പയസ് പ്രകൃതിദത്തമായ തുണി സഞ്ചികള്‍ കൈമാറി.
രാജഗിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹരിതഗിരി പദ്ധതിയുടെ ഭാഗമായി നടത്തിയ ഗ്രീന്‍ ഹാര്‍വെസ്റ്റിംഗ് ചലഞ്ചില്‍ അടുക്കളത്തോട്ടം ഒരുക്കല്‍ പരിപാടിയില്‍ വിജയികളായവര്‍ക്ക് സബ് കളക്ടര്‍ സമ്മാനവിതരണം നടത്തി.
മികച്ച പ്രകടനം കാഴ്ചവച്ച ചാവറദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍ അധ്യാപിക കെ.എ. അനിതയെ ആദരിച്ചു. രാജഗിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി കൊച്ചെലഞ്ഞിക്കല്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസിവടക്കേ ആക്കയില്‍, സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ജോസ്, എല്‍പി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെം ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.