കോ​ത​മം​ഗ​ലം: ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സ്വ​കാ​ര്യ ബ​സു​ക​ൾ കോ​ത​മം​ഗ​ല​ത്ത് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി. അ​യി​ഷാ​സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ പി​ന്തു​ണ​യോ​ടെ സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കും.

നി​ര​വ​ധി യാ​ത്ര​ക്കാ​രും, വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കോ​ത​മം​ഗ​ലം ട്രാ​ഫി​ക് എ​സ്ഐ സി.​പി. ബ​ഷീ​ർ, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ബി. ന​വാ​സ്, അ​യി​ഷാ​സ് ഗ്രൂ​പ്പ് എം​ഡി ഷാ​ജി തോ​പ്പി​ക്കു​ടി​യി​ൽ, ഷം​സു​ദ്ദീ​ൻ തോ​പ്പി​ക്കു​ടി​യി​ൽ, ത​ങ്ക​ച്ച​ൻ ഇ​ല​ഞ്ഞി​ക്ക​മാ​ലി, അ​ലോ​ഷി ആ​വോ​ലി, എ.​ജെ. ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.