മൂ​വാ​റ്റു​പു​ഴ : നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. മാ​നേ​ജ​ർ ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ഇ​ട​ത്തോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് മാ​റ​പ്പ​ള്ളി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സെ​ർ​ബി അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ബി​ആ​ർ​സി​ത​ല പ്ര​വേ​ശ​നോ​ത്സ​വം പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ നെ​ജി ഷാ​ന​വാ​സ് സ​ന്ദേ​ശം ന​ൽ​കി.

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ലെ ഉ​പ​ജി​ല്ലാ പ്ര​വേ​ശ​നോ​ത്സ​വത്തിൽ ഗാ​ന​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഒ​ന്നാം ക്ലാ​സി​ലെ​യും പ്രീ ​പ്രൈ​മ​റി​യി​ലെ​യും ന​വാ​ഗ​ത​രെ സ്കൂ​ളി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​രി​യ ഗോ​രേ​ത്തി എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. എ​ഇ​ഒ ബോ​ബി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സ​ബ് ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം പി​ണ്ടി​മ​ന ഗ​വ. യു​പി സ്കൂ​ളി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ലി​ജി വി. ​പോ​ൾ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ദാ​നി​യേ​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി.​കെ. കു​മാ​രി തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം: ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​റ​പ്പ​കി​ട്ടി​ന്‍റെ വ​ർ​ണോ​ത്സ​വം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ആ​നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ലി​സ്മ​രി​യ സി​എ​സ്എ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യ​പ​ക​ൻ സി​ജി അ​ഗ​സ്റ്റി​ൻ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജി​സ്മി​ൻ സി​എ​സ്എ​ൻ, മ​ജോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​രി​ക്കു​ഴ: അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളിൽ പു​തി​യ​ വി​ദ്യാ​ർ​ഥി​ക​ളെ പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ൾ തൊ​പ്പി അ​ണി​യി​ച്ചും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും സ്വീ​ക​രി​ച്ചു. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തം​ഗം സെ​ലി​ൻ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​ൻ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​നീ​ഷ് കെ. ​ജോ​ർ​ജ്, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​മി കെ. ​ജോ​ർ​ജ് തുടങ്ങയ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ : പെ​രു​ന്പ​ല്ലൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​സ്റ്റി​ൻ ചേ​റ്റൂ​ർ, പ​ഞ്ചാ​യ​ത്തം​ഗം ജി​ജു ഓ​ണാ​ട്ട്, പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ലി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി അ​സീ​സി സ്കൂ​ൾ ഫോ​ർ ദി ​ഡ​ഫി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും വി​ജ​യോ​ത്സ​വ​വും ആ​ഘോ​ഷി​ച്ചു. ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി മാ​ക്മി​ല്യ​ണ്‍ കോ​ൾ​ബേ പ​ള്ളി വി​കാ​രി ഫാ. ​ജി​യോ ചെ​ന്പ​ര​ത്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വാ​ർ​ഡം​ഗം സു​ജാ​ത ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ന​വാ​ഗ​ത​രെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജീ​വ ഫ്രാ​ൻ​സീ​സ് പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നും ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നു​മാ​യ സാ​ബു ആ​ര​ക്കു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ എ​ൽ​ദോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ക​മാ​ൻ​ഡ​ർ സി.​കെ. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ : എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​പി എ​ൽ​ദോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോലഞ്ചേരി: കുറിഞ്ഞി ഗവ യുപി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ മോൻസി പോൾ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.എ. തങ്കപ്പൻ അധ്യക്ഷനായി.

കല്ലൂർക്കാട്: ഉപജില്ലാതല പ്രവേശനോത്സവം സെന്‍റ് ആൻഡ്രൂസ് എൽപി സ്കൂൾ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജൂലി മാണി സംബന്ധിച്ചു.

കൗ​തു​ക​മു​ണ​ർ​ത്തി ഇ​ര​ട്ട​ക​ൾ

വാ​ഴ​ക്കു​ളം : സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ ക​ളി​ചി​രി​ക​ളും കൗ​തു​ക​വു​മാ​യി ഇ​ര​ട്ട​ക​ൾ. ഈ ​വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രി​ൽ മൂ​ന്നു ജോ​ഡി ഇ​ര​ട്ട​ക​ളു​ണ്ട്. മൂ​ന്നാം ക്ലാ​സി​ൽ ഒ​രു ജോ​ഡി​യും പു​തു​താ​യി എ​ത്തി. നാ​ലാം ക്ലാ​സി​ലെ ര​ണ്ടു ജോ​ടി ട്രി​പ്പി​ൾ​സും കൂ​ടി കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഏ​റെ കൗ​തു​ക​മാ​യി. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ​ഗ്രേ​യ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഫ്രാ​ൻ​സി മ​രി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മെ​റി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ബി ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​ഗ​ത​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു.