ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യി​ലെ കാ​ബി​നി​ൽ തീ​പി​ടി​ച്ചു. അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ പാ​ത​യി​ൽ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലാ​ണ് സം​ഭ​വം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജ​യ് ആ​ഞ്ജ​നേ​യ എ​ന്ന ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് തീ ​ക​ണ്ടെ​ത്തി​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ പു​ക ഉ​യ​ർ​ന്ന​ത് ക​ണ്ട് വണ്ടി നിർത്തി ഡ്രൈ​വ​ർ അ​നീ​ഷ് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.