ഹരിത കാമ്പയിനുമായി വിപിഎസ് ലേക്ഷോര്
1565263
Friday, June 6, 2025 4:41 AM IST
കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യകരമായ പരിസ്ഥിതി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്ഷോര് ആശുപത്രി ഹരിത കാമ്പയിന് "തണല്‍' ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 1,000 മരങ്ങള്‍ നടുക എന്നതാണ് "തണല്‍' പദ്ധതി ലക്ഷ്യമിടുന്നത്.
ലോക പരിസ്ഥിതി ദിനത്തില്‍ വിപിഎസ് ലേക്ഷോര് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ളയും സീനിയര്‍ ഡയറക്ടര്‍ കെ.വി. ജോണിയും ചേര്‍ന്ന് മരം നട്ടുകൊണ്ട് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തൈകള്‍ കൈമാറി.