കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പിടിയിൽ
1565278
Friday, June 6, 2025 5:16 AM IST
പനങ്ങാട്: പനങ്ങാട് കെഎസ്ഇബി ഓഫീസിലെ ലൈൻമാനെയും സഹപ്രവർത്തകനേയും ആക്രമിച്ച കേസിലെ പ്രതി പനങ്ങാട് കാമോത്ത് അമ്പലത്തിന് സമീപം ചിറ്റമനപ്പറമ്പിൽ വീട്ടിൽ ജെയിൻ(59) നെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 3ന് രാവിലെ കുമ്പളം ഭാഗത്തെ വീട്ടിൽ തകരാർ പരിഹരിക്കാനെത്തിയ ലൈൻമാനെയും വർക്കറെയും വഴിയിൽ തടഞ്ഞു നിർത്തി സിമന്റ് കട്ട കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഇരുമ്പു വടികൊണ്ട് ആക്രമിച്ച കേസിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.