വയോധികന് അഭയകേന്ദ്രമൊരുക്കി പിങ്ക് പോലീസ്
1565270
Friday, June 6, 2025 5:06 AM IST
മൂവാറ്റുപുഴ : നിരാലംബനായ വയോധികന് അഭയ കേന്ദ്രമൊരുക്കി മൂവാറ്റുപുഴയിലെ പിങ്ക് പോലീസ്. ആലപ്പുഴ സ്വദേശിയായ കുമാര(91) നാണ് മൂവാറ്റുപുഴ സബ് ഡിവിഷനിലെ പിങ്ക് പോലീസ് എഎസ്ഐ റ്റി.ജെ. ഐസി മോൾ, സിപിഒ മേഖ എസ്. നായർ, എഎസ്ഐ സിന്ധു വേണു എന്നിവരുടെ നേതൃത്വത്തിൽ താമസസ്ഥലവും ഭക്ഷണവും ഒരുക്കി നൽകിയത്.
ഒരു കാൽ മുറിച്ചു മാറ്റി കൃതൃമക്കാലുമായി മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലൂടെ ഇരുന്നു നിരങ്ങി നീങ്ങിയ കുമാരൻ മൂവാറ്റുപുഴ പിങ്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിവരം അന്വേഷിച്ചപ്പോൾ സഹായത്തിന് ആരുമില്ലാതെ നിരാലംബനായി കഴിയുന്ന ആളാണെന്നും ഭക്ഷണവും താമസസ്ഥലവും ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് പിങ്ക് പോലീസ് സംഘം മുളന്തുരുത്തി ബത്ലഹേം ജറിയാട്രിക് കെയർ ഹോം അധികൃതരെ ബന്ധപ്പെടുകയും മാനേജിംഗ് ട്രസ്റ്റി ഫാ. അനിലും സംഘവും മൂവാറ്റുപുഴയിലെത്തി വയോധികനെ ഏറ്റെടുക്കുകയും ചെയ്തു.