ഹരിത ശോഭയിൽ പരിസ്ഥിതി ദിനാചരണം
1565265
Friday, June 6, 2025 5:06 AM IST
മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നേച്ചർ ത്രൂ മൈ ലെൻസ് -ഫോട്ടോഗ്രാഫി മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. നേച്ചർ ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികളെന്ന് പ്രിൻസിപ്പൽ ഫാ. പോൾ ഇടതൊട്ടി പറഞ്ഞു. മത്സരങ്ങളിൽ നിന്ന് ലഭിച്ച ഫോട്ടോകളും, പോസ്റ്ററുകളും സ്കൂളിൽ പ്രദർശനത്തിനായും, സോഷ്യൽ മീഡിയ കാന്പയിനുകൾക്കായും ഉപയോഗിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് മാറാപ്പള്ളി അറിയിച്ചു.
മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ഫാ. വർഗിസ്, പ്രിൻസിപ്പൽ ജയമോൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് വ്യക്ഷതൈ നട്ട് പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.
കോതമംഗലം: കോതമംഗലം നിയോജക മണ്ഡല തല ദിനാചരണം മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ വൃക്ഷത്തൈകൾ നട്ട് ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ പ്രതിജ്ഞയും വൃക്ഷത്തൈ വിതരണവും നടന്നു.
യോഗത്തിൽ കൂത്താട്ടുകുളം എസ്എച്ച്ഒ സഞ്ജു ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എൽദോസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജേക്കബ് തുന്പയിൽ മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ: രണ്ടാർ എസ്എബിറ്റിഎം സ്കൂൾ വിദ്യാർഥികൾ അഗ്രോ ഫാം സന്ദർശിച്ചു. പരിപാടി സ്കൂൾ മാനേജർ എം.എം. അലിയാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.എ. ഫൗസിയ സന്ദേശം നൽകി.
സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് തുണി സഞ്ചി വിതരണം ചെയ്തു. മൂവാറ്റുപുഴ ടൗണ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. ടൗണ് ലോക്കൽ സെക്രട്ടറി കെ.പി അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകയും കളമശേരി എസ്സിഎംഎസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. എസ്. സൂര്യ ബാബു പരിസ്ഥിതിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന റാലി പ്രധാനാധ്യാപിക സഫീന എ. ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് എം.എസ് ഹസീന അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര കർഷക സംഘം മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദിനാചരണം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അലി പായിപ്ര അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഉപാധ്യക്ഷൻ എം.എം അലിയാർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭയുടെ ആഭിമുഖ്യത്തിൽ കുര്യൻമല ഔഷധ ഉദ്യാനത്തിൽ നഗരസഭാധ്യക്ഷൻ പി.പി എൽദോസ് ഔഷധ ചെടികൾ നട്ടു ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം അമൽ ബാബു അധ്യക്ഷനായിരുന്നു.
ബിജെപി എറണാകുളം ഈസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വെള്ളൂർകുന്നം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് ഫലവൃക്ഷത്തൈ നട്ടു. എറണാകുളം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അരുണ് പി. മോഹൻ സംബന്ധിച്ചു.
വൈസ് ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബും കെ.ടി ജേക്കബ് നഗർ റസിഡൻസ് അസോസിയേഷനും സംയുക്താഭിമുഖ്യത്തിൽ വ്യക്ഷത്തൈകൾ നട്ടു. ടവേഴ്സ് ക്ലബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ കേരള റൈഡ് സംഘടിപ്പിച്ചു. പൊതു യാത്രാ സൗകര്യം കൂടുതലായി ഉപയോഗിക്കുക, കാൽനട യാത്ര പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജീവനക്കാരും മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നിന്നും ബ്ലോക്കു പഞ്ചായത്തിലേക്ക് നടന്നെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഷിവാഗോ തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മൂവാറ്റുപുഴ ബാർ അസോസിയേഷനും സംയുക്തമായി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മൂവാറ്റുപുഴ പോക്സോ സ്പെഷൽ കോടതി ജില്ലാ ജഡ്ജി ജി. മഹേഷ് ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് സന്ദേശം നൽകി.
ഗവ. ടിടിഐയിൽ സംഘടിപ്പിച്ച പരിപാ ടിയിൽ നഗരസഭാംഗം രാജശ്രീ രാജു വൃക്ഷത്തൈ നട്ടു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പേഴ്സണൽ അസിസ്റ്റന്റ് ലനി വി. തരകൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിൽ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഫലവൃക്ഷത്തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. തോമസ് ജെ. പറയിടം അന്ത്യക്ഷത വഹിച്ചു.
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദിനാചരണം സർക്കിൾ ഇൻസ്പെക്ടർ പി.ടി. ബിജോയ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ പോൾസി അധ്യക്ഷത വഹിച്ചു. സ്കൂൾ കോന്പൗണ്ടിൽ, വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
വാഴക്കുളം : നീറന്പുഴ ഗവ. എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പെരുന്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. എൽപി സ്കൂൾ പ്രധാനാധ്യാപിക സീനിയ അധ്യക്ഷത വഹിച്ചു.
കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നടത്തിയ പരിപാടികോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ.എ. സിർഷ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
കോലഞ്ചേരി കോടതി ബാർ അസോസിയേഷൻ കോടതിക്ക് മുന്നിൽ പരിസ്ഥിതി ദിനം ആചരിച്ചു. മഴുവന്നൂർ എസ്ആർയുപി സ്കൂളിൽ ദിനാചരണം മഴുവന്നൂർ പഞ്ചായത്ത് അംഗം നിജ ബൈജു ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിനം മുന്നേറ്റം എന്ന വിഷയത്തിലെ രചന മത്സരം എന്നിവ നടത്തി.
പിറവം: എംഎസ്എം ഐടിഐയിൽ നടന്ന പരിസ്ഥിതി ദിനാചരണം ഡയറക്ടർ ഫാ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാന അധ്യാ പിക ബ്രീസി, നീതു സോമൻ എന്നിവർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.