ഫലവൃക്ഷത്തൈ നട്ട് ശ്രേഷ്ഠ കാതോലിക്ക
1565266
Friday, June 6, 2025 5:06 AM IST
കോലഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവ തിരുവാങ്കുളം ക്യംതാ സെമിനാരി അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി.
പ്രകൃതി സംരക്ഷണം ജീവിതശൈലിയായി മാറണമെന്നും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്നും യുവജനങ്ങൾ അതിനായി പ്രവർത്തിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.