മൂ​വാ​റ്റു​പു​ഴ​യി​ല്‍ ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റി​ല്‍ പ​ങ്കാ​ളി​ക​ളാ​യി നൂ​റുക​ണ​ക്കി​നു പ്ര​തി​ഭ​ക​ള്‍

മൂ​വാ​റ്റു​പു​ഴ: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ പ്ര​തി​ഭ​ക​ള്‍​ക്ക് ദീ​പി​ക​യു​ടെ ആ​ദ​രം. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റി​ലും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സി​ലും മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചു​ലോ​ക​ത്ത് ഒ​തു​ങ്ങി​ക്കൂ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​കം അ​റി​യു​ന്ന​വ​രാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ഉ​യ​ര്‍​ന്ന നി​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​ണ് ഇ​ത്ത​രം ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് പ​ല​രും പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത് എ​ന്ന​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്. ഇ​നി​യു​ള്ള ജീ​വി​ത യാ​ത്ര​ക​ളി​ലും വി​ജ​യം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഉ​പ​രി​പ​ഠ​ന​രം​ഗ​ങ്ങ​ളി​ല്‍ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും മോ​ണ്‍. മ​ലേ​ക്ക​ണ്ട​ത്തി​ല്‍ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​വ​രെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി ആ​ദ​രി​ച്ചു.

ദീ​പി​ക എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​രം ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്‌കൂ​ള്‍ സീ​നി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ന് ന​ല്‍​കി ആ​ദ​രി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ​ഡ് പ​രീ​ക്ഷ​യി​ല്‍ മൂ​ന്നാം റാ​ങ്ക് നേ​ടി​യ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​അ​ജേ​ഷ് മാ​റ​പ്പി​ള്ളി​ക്ക് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു.

രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക ജ​ന​റ​ല്‍ മ​നേ​ജ​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, സ്‌​കൂ​ള്‍ മ​നേ​ജ​ര്‍ റ​വ. ​ഡോ. ഇ​മ്മാ​നു​വേ​ല്‍ പി​ച്ച​ള​ക്കാ​ട്ട്, നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ഇ​ട​ത്തൊ​ട്ടി, ഡി​എ​ഫ്‌​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ജോ​യി ന​ടു​ക്കു​ടി,

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് ഏ​ബ്ര​ഹാം, ഡി​എ​ഫ്‌​സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം, അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് മി​റ്റ​ത്താ​നി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ന്‍ ഏ​ബി​ള്‍ ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പ​ക​ന്‍ ഡോ. ​ഹെ​ന്‍‌​റി ജോ​സ​ഫ് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ് ന​യി​ച്ചു. ദീ​പി​ക കൊ​ച്ചി മാ​ര്‍​ക്ക​റ്റിം​ഗ് എ​ജി​എം റെ​ബി ജോ​ര്‍​ജ്, സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ ബി​നോ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ല​ത്ത് യം​ഗ് ജീ​നി​യ​സ് മീ​റ്റ് ഇ​ന്ന്

കോ​ത​മം​ഗ​ലം: ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്ക് ആ​ദ​ര​വും കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​വാ​റ്റു​പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​വ​ര്‍​ഗീ​സ് പ​ന്തി​ര​യി​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സും ഉ​ണ്ടാ​കും. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9387549034, 9387549002.