മൂ​വാ​റ്റു​പു​ഴ: ഫു​ട്ബോ​ളാ​ണ് ത​ന്‍റെ ല​ഹ​രി​യെ​ന്ന് ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ ഐ.​എം. വി​ജ​യ​ൻ. മൂ​വാ​റ്റു​പു​ഴ എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ദ്ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​മാ​ര​നാ​ശാ​ൻ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ജു ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഠി​ക്കാ​ൻ പി​ന്നാ​ക്ക​മാ​യി​രു​ന്ന ഞാ​ൻ ഫു​ട്ബോ​ളി​ൽ എ​ന്നും മു​ന്നോ​ക്ക​ത്തി​ൽ മു​ന്നോ​ക്ക​മാ​യി​രു​ന്നു. സ്പോ​ട്സ് ല​ഹ​രി​യു​ടെ വാ​തി​ൽ മ​ല​ർ​ക്കെ തു​റ​ന്നാ​ൽ ജ​യി​ലു​ക​ളു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി എച്ച്എസ് എസ് മാ​നേ​ജ​ർ വി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. അ​ജു ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കെ. ​ത​ന്പാ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​എ​സ്. റ​ഷീ​ദ്, അ​ജേ​ഷ് കോ​ട്ട​മു​റി​ക്ക​ൽ, സി.​കെ. ഉ​ണ്ണി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.