അ​ങ്ക​മാ​ലി: പു​ന​ർ​നി​ർ​മാ​ണ മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ൾ തേ​ടി അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഒ​രു​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം 'സീ​ക്കോ​ൺ-25' പ​ത്താം പ​തി​പ്പി​ന് തു​ട​ക്ക​മാ​യി. സ​മ്മേ​ള​നം മ​ലേ​ഷ്യ പ​ഹ​ങ് അ​ൽ സു​ൽ​ത്താ​ൻ അ​ബ്ദു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​റ​ഹി​മി എ. ​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഷി​മി​ത്ത് ച​ട​ങ്ങി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ കോ​ൺ​ക്രീ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ടെ​ക്‌​നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ഇ​ൻസ്റ്റിറ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻജിനീയേ​ർ​സ്, ഇ​ന്ത്യ​ൻ ഗ്രീ​ൻ ബി​ൽ​ഡിം​ഗ് കൗ​ൺ​സി​ൽ, അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സി​വി​ൽ എ​ൻ​ജി​നീ​യേ​ഴ്സ് ഫി​സാ​റ്റ് സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഡോ. ​കെ.​എ​സ്. ആ​ന​ന്ദ്, ജെ​നീ​ബ് ജെ. ​കാ​ച്ച​പ്പി​ള്ളി, ജോ​ർ​ജ് സി. ​ചാ​ക്കോ, കെ.​കെ. അ​ജി​ത്കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ആ​ർ. മി​നി, ഡീ​ൻ ഡോ. ​ജി. ഉ​ണ്ണി ക​ർ​ത്ത തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു.