തെരുവു നായ്ക്കൾ നൂറോളം താറാവുകളെ കൊന്നൊടുക്കി
1565279
Friday, June 6, 2025 5:16 AM IST
അരൂർ: വീട്ടുവളപ്പിലെ കൂട്ടിൽ കയറി നൂറോളം താറാവുകളെ തെരുവു നായ്ക്കൾ കൊന്നു. എട്ടാം വാർഡിൽ മഞ്ചാടിക്കുന്നിൽ രവി ദാസിന്റെ താറാവുകളെയാണ് തെരുവു നായ്ക്കൾ കൊന്നത്.
കർഷകനായ രവിദാസ് 20 സെന്റ് സ്ഥലത്താണ് പച്ചക്കറികളും, കോഴി, താറാവുകളെയും വളർത്തുന്നത്. കഴിഞ്ഞ ദിവസത്തെ കാറ്റിൽ പുരയിടത്തിലെ 50 ഓളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണിരുന്നു.
ക്ഷീരകർഷകനായിരുന്ന ഇയാൾ ഏറെക്കാലമായി പച്ചക്കറി, കോഴി, താറാവു വളർത്തൽ കൃഷിയാണ് ചെയ്തുവന്നത്.