നിർമല കോളജിൽ ‘ഉന്നതി 25’ : കരിയർ ഓറിയന്റേഷൻ പ്രോഗ്രാം ഇന്ന്
1564945
Thursday, June 5, 2025 5:19 AM IST
മൂവാറ്റുപുഴ: പ്ലസ് ടു പഠനത്തിനു ശേഷം വിദേശത്തും, ഇന്ത്യയിലെ തന്നെ ഉന്നത സർവകലാശാലകളിലും ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും, നിർമല കോളജിൽ ഇപ്പോൾ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നിർമല കോളജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ഉന്നതി 25’ എന്ന പേരിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. കോളജ് ഓഡിയോ വിഷ്വൽ ഹാളിൽ നടത്തുന്ന സെമിനാർ കരിയർ വിദഗ്ധൻ അരുണ്‍ ജോസ് നയിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബാട്ടിക്സ്, കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, ടൂറിസം, സോഷ്യൽ വർക്ക്, ബിസിനസ് കമ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ വ്യത്യസ്ത 16 വിഷയങ്ങളിലുള്ള ജോലി സാധ്യതകൾ, അതുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾ മാറ്റുന്നതിനുമുള്ള വേദിയായിരിക്കും സെമിനാർ. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ 11ന് കോളജിൽ നേരിട്ടെത്തി സൗജന്യമായി രജിസ്റ്റർ ചെയ്യണം. ഫോണ്‍ : 9446600852, 9446600853.