കെഎസ്ഇബി ജീവനക്കാരനെ സിമന്റ്കട്ട കൊണ്ട് മർദിച്ചെന്ന്
1564753
Wednesday, June 4, 2025 5:09 AM IST
പനങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ സിമന്റ് കട്ട കൊണ്ട് മർദിച്ചതായി പരാതി. പനങ്ങാട് സ്വദേശിയും കെഎസ്ഇബി കരാർ ജീവനക്കാരനുമായ അപ്പുവിനാണ് മർദനമേറ്റത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ അപ്പുവിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പനങ്ങാട് ചിറ്റമനപറമ്പ് സി.കെ. ജെയ്നി എന്നയാളാണ് ആക്രമിച്ചതെന്ന് പറയുന്നു. വൈദ്യുതി തകരാർ പരാതി പരിഹരിക്കാൻ റോഡിലൂടെ വാഹനത്തിൽ പോകുമ്പോഴാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
പനങ്ങാട് പോലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീട്ടിൽ വൈദ്യുതി വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ ഹെൽമറ്റ് കൊണ്ട് മർദിച്ച കേസിൽ പ്രതിയാണ് ജെയ്നി.