ഇടവക ദിനാഘോഷവും വിൻസെന്റ് ഡിപോൾ സൊസൈറ്റി സുവർണ ജൂബിലി സമാപനവും
1564546
Tuesday, June 3, 2025 7:10 AM IST
മൂവാറ്റുപുഴ : കാരക്കുന്നം സെന്റ് മേരീസ് പള്ളി ഇടവക ദിനാഘോഷവും വിൻസെന്റ് ഡി പോൾ സൊസൈറ്റി സുവർണ ജൂബിലി സമാപന സമ്മേളനവും നടന്നു.
കോതമംഗലം വികാരി ജനറാൾ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അലൻ വെട്ടുകുഴി, സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ബേബി തെക്കേതെരുവിൽ, ഏരിയ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് ജോസഫ് വടക്കേൽ, സിബി കണ്ണന്പുഴ, ലിബ വിനു ചാത്തൻകണ്ടം തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മൂന്നു ഭവനങ്ങളുടെ താക്കോൽദാനവും നടന്നു.