പാലത്തിൽനിന്നു ചാടിയ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
1564612
Tuesday, June 3, 2025 10:27 PM IST
ആലുവ: മാറന്പിള്ളി പാലത്തിൽനിന്നു ചാടിയ യുവതിയുടെ മൃതദേഹം മൂന്നാം നാൾ ആലുവ പുഴയിൽ കണ്ടെത്തി. പെരുന്പാവൂർ മഞ്ഞപ്പെട്ടി പ്ലാവിട പറന്പിൽ മണിയുടെ മകൾ സുമ (18) യുടെ മൃതദേഹമാണ് ആലുവ തുരുത്ത് കടവിൽ പൊങ്ങിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പെരുന്പാവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.