പോഷ് ആക്ട്: തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം
1564553
Tuesday, June 3, 2025 7:10 AM IST
കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം (പോഷ് ആക്ട് 2013) നടപ്പാക്കുന്നതിനായി ജില്ലയിലെ പൊതു, സ്വകാര്യമേഖലകളില്‍ 10ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണ മെന്നും ഈ വിവരം ഷീ ബോക്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. പത്തില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, പരാതി തൊഴിലുടമയ്ക്ക് എതിരെ വരുമ്പോള്‍ പരാതികള്‍ ജില്ലാതല ലോക്കല്‍ കമ്മിറ്റിയിലാണ് സമര്‍പ്പിക്കേണ്ടത്.
ഇതിനായി ബീന സെബാസ്റ്റ്യന്‍ (9446322396) ചെയര്‍പേഴ്സണായും അഡ്വ. ടി.വി. അനിത (9645616802), അഡ്വ. സന്ധ്യ രാജു (9847032397), ബിന്ദു രാജീവ് (989307704) എന്നിവര്‍ മെമ്പര്‍മാരായും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ (04842423934) എക്സ് ഒഫീഷ്യോ മെമ്പറായും അഞ്ചംഗ ജില്ലാ സമിതി രൂപീകരിച്ചു.