സ്നേഹിത ടൈംടേബിൾ കാർഡിന്റെ വിതരണോദ്ഘാടനം
1564545
Tuesday, June 3, 2025 7:10 AM IST
ഇലഞ്ഞി: ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്നേഹിത ടൈംടേബിൾ കാർഡിന്റെ വിതരണോദ്ഘാടനം മുത്തോലപുരം സെന്റ് പോൾസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ നിർവഹിച്ചു.
വനിത, ശിശുക്ഷേമം, പോലീസ് വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിക്രമങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ നിയമസഹായവും കൗണ്‍സിലിംഗും സ്നേഹിത വഴി നടപ്പാക്കുന്നുണ്ട്.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മെറിൻ ജോജി, സിഡിഎസ് ചെയർപേഴ്സണ്‍ വൽസ വർഗീസ്, പ്രധാനാധ്യാപിക സിസ്റ്റർ ടീന തുടങ്ങിയവർ പ്രസംഗിച്ചു.