ട്രെയിനിൽ പ്രസവിച്ച യുവതിയുടെ മടക്കം ജയിലിലുള്ള പിതാവിനെ കണ്ടശേഷം
1564742
Wednesday, June 4, 2025 4:57 AM IST
ആലുവ: യാത്രയ്ക്കിടെ ട്രെയിനിൽ പ്രസവിച്ച ഒഡീഷ സ്വദേശിനിയും കുഞ്ഞും ആലുവ ഗവ. ജില്ലാ ആശുപത്രിയിൽ തുടരുന്നു. സ്കാനിംഗ് റിപ്പോർട്ട് കിട്ടിയ ശേഷമേ അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യൂ.
സ്വകാര്യ ആശുപത്രിയിലെ സ്കാനിംഗ് ചികിത്സാ ചെലവ് ജില്ലാ ആശുപത്രിയാണ് വഹിക്കുന്നത്. ഒഡീഷ ബലിഗുഡ സ്വദേശി കൃഷ്ണചന്ദ്ര റാണയുടെ ഭാര്യ രചന റാണ(19)യാണ് ജില്ലാ ആശുപത്രിയിൽ കഴിയുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.10നാണ് രചന റാണ ട്രെയിൻ യാത്രയ്ക്കിടെ തൃശൂരിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.
ലഹരിക്കേസിൽപ്പെട്ട് ആലുവ സബ് ജയിലിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് രചനയും ഭർത്താവും മൂത്തമകനും ആലുവയിലേക്ക് വന്നത്. ആശുപത്രി വിട്ടാൽ പിതാവിനെ സന്ദർശിച്ച ശേഷം ഉടൻ നാട്ടിലേക്കു മടങ്ങും. ലീഗൽ സർവീസസ് അഥോറിറ്റിയാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്.