പെ​രു​മ്പാ​വൂ​ർ: ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ ഗ​ഞ്ചാം സ്വ​ദേ​ശി രാ​ജേ​ഷ് ഡീ​ഗ​ലി(23)​നെ​ പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അറസ്റ്റ് ചെയ്തു. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ എ​ത്തിയശേ ഷം പെ​രു​മ്പാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് 3,000 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 20,000 രൂ​പയ്ക്കാണ് വിറ്റിരുന്നത്. വി​ല്പ​ന​യ്ക്കു ശേ​ഷം രാ​ത്രി ത​ന്നെ ഒ​ഡീ​ഷ​യി​ലേ​ക്ക് മ​ട​ങ്ങാ​നായി​രു​ന്നു പ​ദ്ധ​തി. നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സി​ൽ ഇ​യാ​ൾ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പാ​ല​ക്കാ​ട് ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി​സിം​ഗ് ആ​ര്യ, ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്ഐ​മാ​രാ​യ പി.​എം. റാ​സി​ഖ് , വി​നി​ൽ ബാ​ബു, ജോ​ഷി മാ​ത്യു, എ​എ​സ്ഐ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, എസ്‌സി​പി​ഒ​മാ​രാ​യ വ​ർ​ഗീ​സ് വേ​ണാ​ട്ട്, ടി.​എ. അ​ഫ്സ​ൽ, ബെ​ന്നി ഐ​സ​ക്, എ.​ടി. ജി​ൻ​സ്, നോ​ബി​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.