സാന്ത്വനമേകി സെന്റ് വിൻസന്റ് ഡിപോൾ സംഘടന
1338429
Tuesday, September 26, 2023 1:11 AM IST
ഗുരുവായൂർ: സെന്റ് ആന്റണീസ് ഇടവകയിലെ എഴുപതു കഴിഞ്ഞവരെ ആദരിച്ചും കിടപ്പുരോഗികൾക്ക് മെഡിക്കൽ പരിശോധന നടത്തി സാന്ത്വനമേകിയും വിൻസെന്റ് ഡീപോൾ സംഘടന മാതൃകയായി.സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന പ്രാർഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും വികാരി ഫാ. പ്രിന്റോ കുളങ്ങര മുഖ്യകാർമികത്വം വഹിച്ചു.
സംഘടനയുടെ 49-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പാലയൂർ ഏരിയ കൗൺസിൽ പ്രസിഡന്റ് റീന ജെയിംസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഏരിയ കൗൺസിൽ സെക്രട്ടറി എ.സി. ജോസഫ്, ട്രസ്റ്റി വി.വി. ജോസ്,സിജി സ്റ്റീഫൻ, ടി.ടി. സെബു, മേഴ്സി ജോയ്, എം.എഫ്. നിക്സൺ, ഷീജ ജിഷോ, സ്റ്റീഫൻ ജോസ് എന്നിവർ പ്രസംഗിച്ചു.