പാവറട്ടി തിരുനാള്‌ ഇന്നു കൊടിയേറും
Friday, April 12, 2024 1:30 AM IST
പാ​വ​റ​ട്ടി തീ​ർ​ഥ​കേ​ന്ദ്ര​ം

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്നു ന​ട​ക്കും.

പ​ള്ളി​ന​ട​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യി​ൽ രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യെതു​ട​ർ​ന്നാ​ണ് കൊ​ടി​ക​യ​റ്റ്. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​പ്പേ​ള ദീ​പാ​ലം​കൃ​ത​മാ​യി. പു​തു​താ​യി സ്ഥാ​പി​ച്ച തി​രു​സ​രൂ​പ​ങ്ങ​ളു​ടെ ആ​ശീ​ർ​വാ​ദം ന​ട​ന്നു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കൊ​ടി​ക​യ​റ്റ് നി​ർ​വ​ഹി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ന​വ​നാ​ൾ ആ​ച​ര​ണ കു​ർ​ബാ​ന ഇ​ന്നു മു​ത​ൽ തി​രു​നാ​ൾ ദി​വ​സം വ​രെ വൈ​കീ​ട്ട് ആ​റി​ന് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. 19, 20, 21 തീ​യ​തി​ക​ളി​ലാ​ണ് പാ​വ​റ​ട്ടി ഊ​ട്ടു​തി​രു​നാ​ൾ.

പ​ഴു​വി​ൽ വി​ശു​ദ്ധ
അ​ന്തോ​ണീ​സി​ന്‍റെ
തീ​ർ​ഥ​കേ​ന്ദ്ര​ത്തിൽ

പ​ഴു​വി​ൽ: പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു​മു​തൽ 15 വ​രെ​യാ​ണ് തി​രു​നാളാ​ഘോ​ഷം.

ദീ​പാ​ലാ​ങ്ക​ര സ്വി​ച്ച്ഓ​ൺ പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, പ​ഴു​വി​ൽ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം ഉ​പ​ദേ​ശ​കസ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ. ദേ​വി​ദാ​സ്, പ​ഴു​വി​ൽ വെ​സ്റ്റ് ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ലാം ക​ക്കേ​രി, പ​ഴു​വി​ൽ സെ​ന്‍റ​ർ മ​സ്ജി​ദ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​റ​യി​ല​ക​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു മ​ത​സൗ​ഹൃ​ദ സ​മ്മേ​ള​ന​വും ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, പി.​എ. ദേ​വി​ദാ​സ്, അ​ബ്ദു​ൾ​സ​ലാം ക​ക്കേ​രി, സ​ലാം ക​ക്കേ​രി, ഓ​സ്റ്റി​ൻ, എം. ​എ​ൻ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സി.​വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​ല്ലും​പു​റ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ റാ​ഫി ആ​ല​പ്പാ​ട്ട്, ജെ​യിം​സ് ചാ​ലി​ശേ​രി, സോ​ബി കു​റ്റി​ക്കാ​ട്ട്, ഡി​നോ ദേ​വ​സി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് ചാ​ലി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​ത്തി​പ്പറ​മ്പ്
പ​ള്ളിയിൽ

വ​ട​ക്കാ​ഞ്ചേ​രി: തി​രു​ത്തി​പ്പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു​മു​ത​ല്‌ 15 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു തി​രു​നാ​ൾ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്നു വൈ​കീ​ട്ട് ആ​റി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ചോ​റ്റു​പാ​റ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഏ​ഴി​ന് ന​ട​ക്കു​ന്ന ദീ​പാ​ല​ങ്കാ​രം സ്വ​ച്ച്ഓ​ൺ വ​ട​ക്കാ​ഞ്ചേ​രി സി​ഐ റി​ജി​ൻ എം.​തോ​മ​സ് നി​ർ​വ​ഹി​ക്കും.

നാളെ രാ​വി​ലെ 5.40ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​രി​മ്പൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

തി​രു​നാ​ൾ​ദി​ന​മായ ഞായറാഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് അ​ടാ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നോ​ലിപ്പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ൽ​കും.

വൈ​കീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ണ്ട​ത്തി​ക്കോ​ട് പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ങ്കോ പു​ത്തി​രി കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.40ന് ​ഇ​ട​വ​ക​യി​ൽ​നി​ന്നു മ​രി​ച്ചു​പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‌ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​രി​മ്പൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, കൈ​ക്കാ​ര​ൻ പ്രി​ൻ​സ​ൺ ചി​രി​യ​ങ്ക​ണ്ട​ത്ത്, പി​ആ​ർ​ഒ അ​ഡ്വ. തോ​മ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.