ദേവാലയങ്ങളിൽ തിരുനാൾ
Saturday, April 13, 2024 1:14 AM IST
ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ം

കൊ​ട​ക​ര: ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വെ​ഞ്ച​രി​ച്ച പ​താ​ക ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കു​റ്റി​ക്കാ​ട​നു കൈ​മ​ാറി. തു​ട​ര്‍​ന്ന് കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി കൊ​ടി​യേ​റ്റി. തീ​ര്‍​ഥാ​ട​നകേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി​യു​ടെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ വിശുദ്ധ അ​ന്തോ​ണീസി​ന്‍റെ കൂ​ടുതു​റ​ക്ക​ല്‍ ച​ട​ങ്ങും തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നിവ​യും ഉ​ണ്ടാ​യി​രു​ന്നു. ഫാ. ​ഫ്രാ​ന്‍​സി​സ് പാ​റ​യ്ക്ക സ​ഹ​കാ​ര്‍​മി​ക​നാ​യി.

വൈ​കീ​ട്ട് 6.30 ന് ​15 കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് വിശുദ്ധ ​അ​ന്തോ​ണീ​സ​ിന്‍റെ പൊ​ന്‍​നാ​വ് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രു​ന്നു. കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റണി ക​രി​യാ​ട്ടി , ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ഷി​ജു പ​ഴേ​ട​ത്ത്പ​റ​മ്പി​ല്‍, ലി​ജോ ചാ​തേ​ലി, പി​ആ​ര്‍​ഒ ബി​ജു ചു​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്നും നാ​ളെയു​മാ​ണു തി​രു​നാ​ള്‍. തി​ങ്ക​ളാ​ഴ്ച അ​ങ്ങാ​ടി അ​മ്പ് പ്ര​ദക്ഷിണം വൈ​കീ​ട്ട് പ​ത്തി​നു സ​മാ​പി​ക്കും.

പു​ത്ത​ൻ​ചി​റ കിഴക്കുമുറി പള്ളി

മാ​ള: പു​ത്ത​ൻ​ചി​റ കി​ഴ​ക്കു​മു​റി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നായ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ജ​പ​മാ​ല, പ്ര​സു​ദേ​ന്തിവാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​കാ​രു​ണ്യ ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവ​യ്ക്ക​ൽ. തി​രു​നാ​ൾ ദി​ന​മായ നാ​ളെ രാ​വി​ലെ 6 .30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പ്. 10. 30 ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീട്ട് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശി​ർ​വാ​ദം, വാ​നി​ൽ വ​ർ​ണമ​ഴ.

15ന് ​രാ​വി​ലെ 5.45ന് ​ദി​വ്യ​കാ​രു​ണ്യ ജ​പ​മാ​ല. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​ർ​ക്കുവേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മങ്ങ​ൾ, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. എ​ട്ടാ​മി​ട തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ 6. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം.

മേ​ലൂ​ർ അ​ത്ഭുതപു​രം
സെ​ന്‍റ് മേ​രീ​സ്

മേ​ലൂ​ർ: അ​ത്ഭുതപു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ യും വി​ശു​ദ്ധ അ​ന്തോ​ണീസി​ന്‍റെയും തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ടോ​മി ക​ണ്ട​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, നൊവേ​ന, ല​ദീ​ഞ്ഞ് എന്നിവ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു വൈ​കീട്ട് 5.30 ന് ​വി​ശു​ദ്ധ കുർബാ​ന, തു​ട​ർ​ന്ന് ക​പ്പേ​ള​യി​ൽ നൊവേ​ന, ല​ദീ​ഞ്ഞ്. നാളെ വൈ​കീട്ട് അഞ്ചിന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം എന്നിവയ്ക്ക് ഫാ.​ ജോ​യ്സ​ൻ പു​തു​ശേരി കാ​ർ​മിക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ചവി​ത​ര​ണം, വ​ർ​ണമ​ഴ.