മ​റ്റം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, April 13, 2024 1:14 AM IST
മ​റ്റം: മ​റ്റം നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച​യ്ക്ക് രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് തീ​ർ​ഥ​കേ​ന്ദ്ര നി​ല​പ്പന്ത​ൽ ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ മ​റ്റം ഫെ​റോ​ന വി​കാ​രി റ​വ.​ഡോ. ഷാ​ജു ഊ​ക്ക​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ‌​ക​ളി​ലേ​ക്കു​ള്ള കിരീടം എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കി​രീ​ടസ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ നേ​ർ​ച്ച ഊ​ട്ടി​ന്‍റെ ആ​ശീ​ർ​വാ​ദം. രാ​ത്രി 10ന് ​കു​ടും​ബകൂ​ട്ടാ​യ്മയുടെ നേതൃത്വത്തി ൽ കിരീടം എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​ന​വും തേ​രുമ​ത്സ​ര​വും ബാ​ൻ​ഡ് മ​ത്സ​ര​വും ന​ട​ക്കും.

നാ​ളെ തി​രു​നാ​ൾദി​ന​ത്തി​ൽ രാ​വി​ലെ 5.30നും ഏഴിനും 8.30 നും ​വൈ​കീ​ട്ട് നാലിനും ​തീ​ര്‌ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ് ക്ക് ഫാ.​ അ​നു ചാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വംവ​ഹി​ക്കും. റ​വ. ഡോ.​ അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം.

വൈ​കീ​ട്ട് ആ​റി​ന് ഇ​ട​വ​കപ്പള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ഇ​ട​വ​കപ്പ​ള്ളി​യി​ൽനി​ന്ന് തീ​ർ​ഥകേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കിരീടം എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി ഒമ്പതിന് മെ​ഗാ ബാ​ൻഡ്് മേ​ളം എ​ന്നി​വ​ നടക്കും.