പൂ​ര​ക്കാ​ഴ്ച​ക​ൾ​ക്ക് ഇ​ന്നു കൊ​ടി​യേ​റും
Saturday, April 13, 2024 1:15 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ക​ണ്ടും കേ​ട്ടും മ​തി​വ​രാ​ത്ത പൂ​ര​ക്കാ​ഴ്ച​ക​ൾ​ക്ക് ഇ​ന്നു കൊ​ടി​യേ​റ്റം. ഒ​രാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വീ​ണ്ടും തൃ​ശൂ​ർ പൂ​രം. ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്കു ക​ണ്ണി​നും കാ​തി​നും വി​രു​ന്നൊ​രു​ക്കു​ന്ന തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഇ​ന്നേ​ക്ക് ഏ​ഴാം​പ​ക്കം വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​രം.

പൂ​രം കൊ​ടി​യേ​റു​ന്ന​തോ​ടെ തൃ​ശൂ​ർ ന​ഗ​രം പൂ​ര​ല​ഹ​രി​യി​ലാ​കും. പി​ന്നെ കാ​ണു​ന്ന​തും കേ​ൾ​ക്കു​ന്ന​തും പ​റ​യു​ന്ന​തു​മെ​ല്ലാം പൂ​ര​വി​ശേ​ഷ​ങ്ങ​ൾ​മാ​ത്രം...

പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും ചെ​റു​പൂ​ര​ങ്ങ​ളെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​രം കൊ​ടി​യേ​റ്റ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11 നാ​ണ് കൊ​ടി​യേ​റ്റം.​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടി​നാ​ണ് കൊ​ടി​യേ​റ്റം.

ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളാ​യ ലാ​ലൂ​രി​ൽ രാ​വി​ലെ എ​ട്ടി​നും 8.15നും ​ഇ​ട​യി​ലും അ​യ്യ​ന്തോ​ളി​ൽ 11നും 11.15​ന് ഇ​ട​യി​ലും കൊ​ടി​യേ​റ്റം ന​ട​ക്കും. ചെ​മ്പു​ക്കാ​വി​ൽ വൈ​കി​ട്ട് 6 - 6.15, പ​ന​മു​ക്കും​പ​ള്ളി​യി​ൽ 6.15-6.30, പൂ​ക്ക​ട്ടി​ക്ക​ര​യി​ൽ 6.15 - 6.30, ക​ണി​മം​ഗ​ല​ത്ത് 6 -6.15, ചൂ​ര​ക്കോ​ട്ടു​ക്കാ​വി​ൽ 6.45 -7, നെ​യ്ത​ല​ക്കാ​വി​ൽ രാ​ത്രി എ​ട്ടി​നും 8.15നും ​ഇ​ട​യി​ൽ പൂ​രം കൊ​ടി​യേ​റും.

17നു ​വൈ​കീ​ട്ട് ഏ​ഴി​നാ​ണ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. 18നു ​രാ​വി​ലെ 10ന് ​തെ​ക്കേ​ന​ട തു​റ​ന്ന് പൂ​ര​വി​ളം​ബ​രം ന​ട​ത്തും. അ​ന്നു രാ​വി​ലെ 10ന് ​ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും തു​ട​ങ്ങും. 19നാ​ണ് തൃ​ശൂ​ർ പൂ​രം.