പാ​വ​റ​ട്ടി തി​രു​നാ​ൾ കൊ​ടി​യേ​റി
Saturday, April 13, 2024 1:15 AM IST
പാ​വ​റ​ട്ടി: ആ​ത്മീ​യചൈ​ത​ന്യം പ​ക​ർ​ന്ന തി​രു​ക്കർമങ്ങ​ളോ​ടെ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.

തി​രു​നാൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കംകു​റി​ച്ച് തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ആ​ന്‍റണി ചെ​മ്പ​ക​ശേ​രി 148-ാം മാ​ധ്യസ്ഥ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേറ്റം നി​ർ​വഹി​ച്ചു. പ​ള്ളിന​ട​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യി​ൽ ഇന്നലെ രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലിയെതു​ട​ർ​ന്നാ​യി​രു​ന്നു കൊ​ടി​യേറ്റം. അ​സിസ്റ്റന്‍റ് വി​കാ​രി​മാ​രാ​യ ഫാ.​ മി​ഥു​ൻ ചു​ങ്ക​ത്ത്, ഫാ.​ ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നംചെ​യ്ത ശു​ഭ്ര പ​താ​ക ഉ​യ​ർ​ന്ന​തോ​ടെ തി​രു​ന്നാ​ളി​ന്‍റെ വ​ര​വ​റി​യി​ച്ച് വ​ർ​ണബ​ലൂ​ണു​ക​ൾ വാ​നി​ലേ​ക്കു​യ​ർ​ത്തി. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ​ത്തി വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന, ല​ദീ​ഞ്ഞ്, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു. ക​രി​മ​രു​ന്നുക​ലാ​പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രു​ന്നു.

കൊ​ടി​ക​യ​റ്റം ക​ഴി​ഞ്ഞ​തോ​ടെ ന​വ​നാ​ൾ ആ​ച​ര​ണ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. തി​രു​നാ​ൾദി​നംവ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റി​ന് ന​വ​നാ​ൾ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, വ​ച​നസ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ട്ര​സ്‌​റ്റി​മാ​രാ​യ വി.​ജെ.​ ജോ​സി, ആ​ന്‍റോ വ​ർ​ഗീ​സ്, ബാ​ബു ജോ​ർ​ജ്, ജോ​യ് ആ​ന്‍റ​ണി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷാ​ജ​ൻ ജോ​സ്, പിആ​ർഒ റാ​ഫി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. 19,20,21 തീ​യ​തി​ക​ളി​ലാ​ണ് തിരുനാളാഘോഷം.