ഗ്രാ​മി​ക​യി​ൽ മോ​ഹ​നം ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ മു​ത​ൽ
Sunday, April 14, 2024 6:46 AM IST
മാ​ള: അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ യു​വ സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ രാ​ഘ​വ​ന്‍റെ സ്മ​ര​ണ​ക്കാ​യി ഗ്രാ​മി​ക ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ഹ​നം ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ മു​ത​ൽ 24 വ​രെ കു​ഴി​ക്കാ​ട്ടു​ശേ​രി ഗ്രാ​മി​ക​യി​ൽ ന​ട​ക്കും. 15 മു​ത​ൽ മെ​യ് അ​ഞ്ചു​വ​രെ ഗ്രാ​മി​ക​യും ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നൊ​രു​ക്കു​ന്ന ദേ​ശ​ക്കാ​ഴ്ച 2024 ക​ലാ​സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്.

11 മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ദി​വ​സേ​ന 6.30നാ​ണു പ്ര​ദ​ർ​ശ​നം. എ​ല്ലാ ദി​വ​സ​വും പ്ര​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ്രേ​ക്ഷ​ക​രു​മാ​യി സം​വാ​ദ​വു​മു​ണ്ട്. നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​ന് ഫി​ലിം ക്രി​ട്ടി​ക്കും ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തി​ര​ക്ക​ഥാ​കൃ​ത്ത് പി.​എ​സ്. റ​ഫീ​ഖ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സം​വി​ധാ​യ​ക​രാ​യ സ​ജാ​സ് റ​ഹ്മാ​ൻ, ഷി​നോ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ, ക​ലാ​മൂ​ല്യ​മു​ള്ള ഒ​ന്പ​ത് ഫീ​ച്ച​ർ ഫി​ലി​മു​ക​ളും ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​മാ​ണു മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.