ദീ​പാ​ല​ങ്കാ​രപ്പ​ന്ത​ലിന്‍റെ കാ​ല്‍​നാ​ട്ട​ല്‍ ച​ട​ങ്ങ് നടന്നു
Sunday, April 14, 2024 6:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം തി​രു​വു​ത്സ​വം ദീ​പാ​ല​ങ്കാ​ര പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ട​ല്‍ ച​ട​ങ്ങ് കു​ട്ട​ന്‍​കു​ള​ത്തി​ന് സ​മീ​പം ന​ട​ന്നു. അ​ഞ്ചു നി​ല​ക​ളി​ലാ​യി നൂ​റ​ടി ഉ​യ​ര​മു​ള്ള പ​ന്ത​ലാ​ണ് ഇ​ത്ത​വ​ണ നി​ര്‍​മി​ക്കു​ന്ന​ത്. ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പാ​ണ് ഇ​ത്ത​വ​ണ​യും ദീ​പാ​ല​ങ്കാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സി​എം​ഡി​യും ഇ​ന്ത്യ ക്യൂ​ബ ട്രേ​ഡ് ക​മ്മീ​ഷ​ണ​റു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, ഉ​മ അ​നി​ല്‍കു​മാ​ര്‍, മു​ന്‍ എം​പി സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പി, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ യു. ​പ്ര​ദീ​പ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.