വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദീ​പംതെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് നടന്നു
Sunday, April 14, 2024 6:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ല്‍ 21-ാം ബാ​ച്ച് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എം.​ജി. ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ല്‍ പ്ര​സി​ഡ​ന്‍റ് എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ കൃ​സാ​ന്ത് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹോ​സ്പി​റ്റ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ബാ​ല​ഗം​ഗ​ധ​ര​ന്‍ അ​സി​സ്റ്റ​ന്റ് ന​ഴ്‌​സിം​ഗ് മാ​നേ​ജ​ര്‍ സി​ജി, ന​ഴ്‌​സിം​ഗ് മാ​നേ​ജ​ര്‍ മി​നി ജോ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജി​ന്നി ജോ​യ്, സം​ഗീ​ത ആ​ന്‍റോ എ​ന്നി​വ​ര്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു.