മു​രി​യാ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, April 14, 2024 6:46 AM IST
മു​രി​യാ​ട്: സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കൊ​ട​ക​ര സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.ഡോ. ​ജി​നോ മാ​ള​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​പി​ന്‍ പാ​വം​കോ​ട് സി​എ​സ്ടി കാ​ര്‍​മി​ക​നാ​യി​രി​ക്കും. 4.30നു ​തി​രു​നാ​ള്‍പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച് രാത്രി ഏ​ഴി​നു സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ലൈ​റ്റ് ആ​ന്‍​ഡ് ഷോ ​ഉ​ണ്ടാ​യി​രി​ക്കും.

21നു ​തി​രു​നാ​ള്‍ എ​ട്ടാ​മി​ട ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കീ​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, ഏ​ഴി​നു കൊ​ച്ചി​ന്‍ കൈ​ര​ളി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജോ​യ് പാ​ല്യേ​ക്ക​ര, കൈ​ക്കാ​ര​ന്‍​മാ​രാ​യ ച​ക്കാ​ല​യ്ക്ക​ല്‍ ജോ​ണ്‍​സ​ന്‍, കോ​ല​ങ്ക​ണ്ണി ഡേ​വി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.