പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ നാ​യ ക​ടി​ച്ചു
Sunday, April 14, 2024 6:46 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നി​ടെ ക​ള​ക‌്ഷ​ൻ ഏ​ജ​ന്‍റി​നെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​ല്ലൂ​റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള​ക‌്ഷ​ൻ ഏ​ജ​ന്‍റ് എ.​എ​സ്. സം​ഗീ​ത​യെ​യാ​ണു നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​ത്. ഇ​വ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചാ​പ്പാ​റ മു​ത്തി​ക്ക​ട​വ് ഭാ​ഗ​ത്തെ ഒ​രു വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വ​ല​തു കൈ​പ്പ​ത്തി​യി​ൽ ക​ടി​യേ​റ്റ ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി.