ദേവാലയങ്ങളില്‌ തിരുനാള്‌
Sunday, April 14, 2024 6:46 AM IST
മ​റ്റം നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ൾ

തീര്‌ഥകേന്ദ്രത്തിലെ കി​രീ​ട​സ​മ​ർ​പ്പ​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ​ ന​ട​ന്ന കി​രീ​ടം സ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വഹിച്ചു.

തു​ട​ർ​ന്ന് തി​രു​നാ​ൾ നേ​ർ​ച്ച ഊ​ട്ടി​ന്‍റെ ആ​ശീ​ർ​വാ​ദം വി​കാ​രി റ​വ.​ഡോ. ഷാ​ജു ഊ​ക്ക​ൻ നി​ർ​വ​ഹി​ച്ചു. രാ​ത്രി കു​ടും​ബകൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്നു​ള്ള കി​രീ​ട എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് തേ​രുമ​ത്സ​രം ന​ട​ന്നു. ഇ​ന്ന് തി​രു​നാ​ൾദി​ന​ത്തി​ൽ രാ​വി​ലെ 5.30നും 7​നും 8.30നും ​വൈ​കീ​ട്ട് നാ​ലി​നും തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്ക്ക് തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ അ​സി.​വി​കാ​രി ഫാ. ​അ​നു ചാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. റ​വ. ഡോ. ​അ​ല​ക്സ‌് മ​രോ​ട്ടി​ക്ക​ൽ സ​ന്ദേ​ശം​ന​ൽ​കും.

തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ആ​റി​ന് ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ഇ​ട​വ​കപ​ള്ളി​യി​ൽ നി​ന്ന് തീ​ർ​ഥകേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കീ​രി​ടം എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി ഒ​ൻ​പ​തി​ന് മ​ണി​ക്ക് മെ​ഗാ ബാ​ൻ​ഡ് മേ​ളം എന്നിവ ന​ട​ക്കും.

പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ം

ഊ​ട്ടു​തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​ല്ലും​പു​റ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ റാ​ഫി ആ​ല​പ്പാ​ട്ട്, ജെ​യിം​സ് ചാ​ലി​ശേ​രി, സോ​ബി കു​റ്റി​ക്കാ​ട്ട്, ഡി​നോ ദേ​വ​സി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് ചാ​ലി​ശേ​രി, വോ​ള​ന്‍റിയ​ർ ക​ൺ​വീ​ന​ർ കു​ര്യ​ൻ തേ​റാ​ട്ടി​ൽ, വി​വി​ധ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾദി​ന​മാ​യ ഇ​ന്ന് കാ​ല​ത്ത് 6.30ന് ​ഇ​ട​വ​ക​പ​ള്ളി​യി​ലും എ​ട്ടി​നും 10.30നും ​വൈ​കീ​ട്ട് നാ​ലി​നും തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. അ​ടി​മസ​മ​ർ​പ്പ​ണം കാ​ല​ത്ത് 10നും ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾപാ​ട്ടു​കു​ർ​ബാ​ന കാ​ല​ത്ത് 10.30നും ​ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ നേ​ർ​ച്ച ഊ​ട്ട്. വൈ​കീട്ട് കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഇ​ട​വ​ക​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം ​രാ​ത്രി ഒ​മ്പ​തുവ​രെ ബാ​ന്‌​ഡു​വാ​ദ്യം ഉ​ണ്ടാ​കും.

മു​ല്ല​ശേ​രി ന​ല്ലി​ട​യ​ന്‍റെ ദേ​വാ​ല​യം​

ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ​രു​ടെ തി​രു​സ​രൂ​പ​ങ്ങ​ൾ ദേ​വാ​ല​യ മു​ഖ​മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ച്ചു.

ഇ​ട​വ​കദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ല്‌ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ളന്പ്ര ത്ത് വി​ശു​ദ്ധ​രു​ടെ തി​രു​സു​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സോ​ളി ത​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള അ​മ്പ് വെ​ഞ്ച​രി​പ്പും ന​ട​ന്നു.

രാ​ത്രി വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി സ​മാ​പി​ച്ചു. തി​രു​നാ​ൾദി​വ​സ​മാ​യ ഇന്നു രാ​വി​ലെ ആ​റി​നും വൈ​കി​ട്ട് 4.30നും ​ദി​വ്യ​ബ​ലി. രാ​വി​ലെ പ​ത്തു മ​ണി​ക്കു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും. വൈകീട്ട് അ​ഞ്ച​ര​യ്ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കുട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴു​മ​ണി​ക്ക് സ​മാ​പി​ക്കും. തു​ട​ർ​ന്ന് ഫാ​ൻ​സി വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​യി​രി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ​നി​ന്നു മ​രി​ച്ചുപോ​യ​വ​ർ​ക്കു​ള്ള ദി​വ്യ​ബ​ലി​യും രാത്രി ഏ​ഴി​ന് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​സോ​ളി ത​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ജെ. ലി​ന്‍റോ, ട്ര​സ്റ്റി​മാ​രാ​യ ജോ​ൺ​സ​ൺ ഒ​ല്ലൂ​ക്കാ​ര​ൻ, വി​ൽ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജി​യോ എ​ട​ക്ക​ള​ത്തൂ​ർ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​ക്ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പാ​ല​യൂർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ം

മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ മു​പ്പി​ട്ടു ഞാ​യ​ർ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന പ്ര​ദ​ക്ഷി​ണം, രാ​വി​ലെ 6.30ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണവി​ത​ര​ണം, എ​ട്ടി​ന് കു​ട്ടി​ക​ളു​ടെ ചോ​റൂ​ണ്. 10ന് ​ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ത​ളി​യ​ക്കു​ളം ക​പ്പേ​ള​യി​ൽ സ​മു​ഹ​മാ​മോ​ദീ​സ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് 5.30ന് ​ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും.

ചേ​ർ​പ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​ക​യ​റ്റം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത് നി​ർ​വ​ഹി​ച്ചു.
വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ രൂ​പ​വും കു​രി​ശും എ​ഴു​ന്ന​ള്ളി​ച്ച് പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, ല​ദി​ഞ്ഞ്, വ​ർ​ണ​മ​ഴ എ​ന്നി​വ​യു​ണ്ടാ​യി. ഇ​ന്നുരാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും. ഫാ. ​വ​ർ​ഗീ​സ്(​റി​ച്ചു) മു​ഖ്യ​കാ​ർ​മി​ക​നാ​കും. തി​രു​നാ​ൾസ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.

ചെ​ന്പുക്കാ​വ് സേ​ക്ര​ഡ്ഹാ​ർ​ട്ട് പ​ള്ളി​

ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു കൂ​ടു​തു​റ​ക്ക​ൽ ച​ട​ങ്ങ് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം, ഫാ. ​ലി​ൻ​സ​ൻ ആ​ന്‍റ​ണി പു​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.