ഗു​രു​വാ​യൂ​രി​ൽ വി​ഷു​ക്ക​ണിദ​ർ​ശ​നം
Sunday, April 14, 2024 6:46 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ദേ​വ​സ്വം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ഷു​ദി​ന​മാ​യ ഇന്നു പു​ല​ർ​ച്ചെ 2.42 മു​ത​ൽ 3.42 വ​രെ​യാ​ണ് ക​ണിദ​ർ​ശ​നം. തു​ട​ർ​ന്ന് മു​ത​ൽ നി​ർ​മാ​ല്യദ​ർ​ശ​ന​വും പ​തി​വു പൂ​ജ​ക​ളും ന​ട​ക്കും. നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന ഭ​ക്ത​ർ​ക്കു​ള്ള ദ​ർ​ശ​നം രാ​വി​ലെ 4.30 മു​ത​ൽ തു​ട​ങ്ങും.

നാ​ല​രമു​ത​ൽ കൗ​ണ്ട​റു​ക​ൾ വ​ഴി നെ​യ് വി​ള​ക്കു ദ​ർ​ശ​നം ശീ​ട്ടാ​ക്കാം. വി​ഷു​ദി​ന​ത്തി​ൽ ഭ​ഗ​വ​തി​വാ​തി​ലും പ​ടി​ഞ്ഞാ​റേ ഗോ​പു​ര​വാ​തി​ലും പു​ല​ർ​ച്ചെ 3.15ന് ​മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ. ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞ് ന​ട അ​ട​ച്ചാ​ൽ പ്ര​സാ​ദ ഉൗ​ട്ടി​നു​ള്ള വ​രി അ​വ​സാ​നി​പ്പി​ക്കും.​ആ സ​മ​യം വ​രി​യി​ൽ നി​ൽ​ക്കു​ന്ന മു​ഴു​വ​ൻപേ​ർ​ക്കും പ്ര​സാ​ദ ഉൗ​ട്ട് ന​ൽ​കും.

രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടുവ​രെ വി​ഐ​പി ദ​ർ​ശ​നം നി​യ​ന്ത്രി​ക്കും. വി​ഷു​ക്ക​ണി ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​ൻ ദേ​വ​സ്വം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഭ​ക്ത​ർ പാ​ലി​ക്ക​ണം. വി​ഷു​ദി​ന ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ല്ലാ ഭ​ക്ത​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.