വിവിധയിടങ്ങളില്‌ അപകടങ്ങള്‌: യാത്രികര്‌ക്കു പരിക്ക്
Sunday, April 14, 2024 6:46 AM IST
കേ​ച്ചേ​രി: കേച്ചേരിയില്‍ കാ​റി​ടി​ച്ച് പോസ്റ്റുകള്‍ ത​ക​ർ​ന്നു. കേ​ച്ചേ​രി പെ​രു​മ​ണ്ണി​ൽ ഇ​ന്നലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നും മ​റ്റം ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചിരു​ന്ന കാ​ർ ഡ്രൈ​വ​ർ നാ​യ​യെ​ക്ക​ണ്ടു വാ​ഹ​നം ഒ​രുവ​ശ​ത്തേ​ക്കു വെ​ട്ടി​ക്കു​ക​യും നി​യ​ന്ത്ര​ണംവി​ട്ട് വൈ​ദ്യുതി പോസ്റ്റിൽ ഇ​ട​ിക്കു​ക​യു​മാ​യി​രു​ന്നു.

മ​ണ​ലി ആ​യമു​ക്ക് സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ടു​ത്ത​ടു​ത്തുനി​ന്ന ര​ണ്ടു വൈ​ദ്യു​തി പോസ്റ്റുക​ൾ മു​റി​യു​ക​യും കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗിക​മാ​യി ത​ക​രു​ക​യും ചെ​യ്തു.

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത സി​ഗ്ന​ലി​ന് സ​മീ​പം മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ടോ​റ​സ് ലോ​റി​യും ര​ണ്ട് കാ​റു​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്നലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തക്കു പോ​യി​രു​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പേ​രാ​മം​ഗ​ലം: നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് വൈ​ദ്യു​തി​പോസ്റ്റ് ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​മ​ല - വ​ര​ടി​യം റോ​ഡി​ൽ പേ​രാ​മം​ഗ​ലം ന​ട്ടാ​ക്ക് പാ​ട​ത്തി​നു​സ​മീ​പം വളവ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ടാ​ക്സി കാ​ർ വൈ​ദ്യു​തി പോ സ്റ്റിൽ ഇ​ട​ിക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വൈ​ദ്യു​തി​ പോസ്റ്റ് മു​റി​യു​ക​യും കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും​ചെ​യ്തു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കേ​ച്ചേ​രി: ആ​ളൂ​ർ വെ​ട്ടു​കാ​ട് മ​ന​വ​ഴി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് പ​രി​ക്കുപ​റ്റി​.
മ​റ്റം ക​ണ്ടി​യൂ​ർ സ്വ​ദേ​ശി പൊ​ന്ന​രാ​ശേ​രി വീ​ട്ടി​ൽ ര​മേ​ശി(49)​നെ കേ​ച്ചേ​രി ആ​ക​്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.വ​ട​ക്കാ​ഞ്ചേ​രി: ഒ​ന്നാം​ക​ല്ല് സ​ർ​വീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​നു പ​രി​ക്കേ​റ്റു.

എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ര​വ​ള​പ്പി​ൽ​വീ​ട്ടി​ൽ അ​സീ​സി(53)​നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ൺ​കൂ​ന​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക​ഴി​ഞ്ഞ​ദി​വ​സം വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് പാ​ർ​ളി​ക്കാ​ട് പാ​ട​ത്തി​നു​സ​മീ​പം മ​ൺ​കൂ​ന​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി​യ​ത്.

എ​റ​ണാ​കു​ള​ത്തു​ള്ള ഭാ​ര്യ​വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് യു​വാ​വി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മ​യ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.