തൃ​ശൂ​ർ പൂ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഗാ​നം
Sunday, April 14, 2024 6:46 AM IST
തൃ​ശൂ​ർ: പൂ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ പൂ​രം തീം ​സോം​ഗ്! ഇ​താ​ദ്യ​മാ​യാ​ണ് വി​നീ​ത് തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പാ​ട്ടു പാ​ടു​ന്ന​ത്. ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി നി​റ​ഞ്ഞോ​ടു​ന്പോ​ൾ, ത​ന്‍റെ ആ​ദ്യ​ത്തെ പൂ​ര‌​പ്പാ​ട്ട് ജ​ന​ല​ക്ഷ​ങ്ങ​ൾ ഏ​റ്റു​പാ​ടു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് വി​നീ​തും കൂ​ട്ട​രും.

ആ​ന​പ്പൂ​രം എ​ന്നാ​ണ് വീ​ഡി​യോ ആ​ൽ​ബ​ത്തി​നു പേ​ര്. ഒ​രു ഘ​ട​ക​പൂ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ആ​ന​പ്പൂ​ര​ത്തി​ന്‍റെ സം​വി​ധാ​നം ഫി​ന്നി ജോ​സ​ഫാ​ണ്. കൃ​ഷ്ണ​ച​ന്ദ്ര​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ഷ​നും തി​ര​ക്ക​ഥ​യും. യു​വ ഗാ​ന​ര​ച​യി​താ​വും ശ്ര​ദ്ധേ​യ സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ വി​രേ​ഷ് ശ്രീ​വ​ത്സ​യാ​ണ് വ​രി​ക​ളെ​ഴു​തി ഈ​ണം പ​ക​ർ​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി പൂ​ര​ത്തി​ന് ഇ​ത്ത​രം തീം ​സോം​ഗ് ഒ​രു​ക്കു​ന്ന വി​രേ​ഷ് ശ്രീ​വ​ത്സ​യും കൂ​ട്ട​രും ഇ​ത്ത​വ​ണ​യും ഹി​റ്റ​ടി​ച്ചി​രി​ക്ക​യാ​ണ്. ഒ​ലീ​വി​യ ഗ്രൂ​പ്പ് നി​ർ​മി​ച്ച, പ​വ​ർ​ഗ്രാം എ​ന​ർ​ജി സൊ​ലൂ​ഷ​ൻ​സ് സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ ആ​ൽ​ബ​ത്തി​ൽ ചെ​ന്പു​ക്കാ​വ് കൈ​ലാ​സ​നാ​ഥ​ൻ എ​ന്ന ആ​ന​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

സ്വ​ന്തം ലേ​ഖ​ക​ൻ