ബിഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലിന് മാളയിൽ ഉജ്വല സ്വീകരണം
Tuesday, April 16, 2024 1:36 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കെ​ആ​ർ​എ​ൽ​സി​സി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ബി​ഷ​പ്പു​മാ​യ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി ച്ച് ​മാ​ള​യി​ൽ ഉജ്വല സ്വീ​ക​ര​ണം ന​ൽ​കി.

കോ​ട്ട​പ്പു​റം രൂ​പ​ത​യും മാ​തൃ​ഇ​ട​വ​ക​യാ​യ മാ​ള​പ​ള്ളി​പ്പു​റം സെ ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യും മാ​ള പൗരാ​വ​ലി​യും സം​യു​ക്ത​മാ​യി മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി ച്ച ​അ​നു​മോ​ദ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ, മാ​ള ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ, പൊ​യ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സി തോ​മ​സ്, കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, വാ​ർ​ഡ് മെ​മ്പ​ർ വ​ർ​ഗീ​സ് കാ​ഞ്ഞൂത്ത​റ, കെ​എ​ൽ​സഎ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി. ജെ. ​തോ​മ​സ്, ഖ​ത്തീ​ബ് അ​ബ്ദു​ൾ മ​ജീ​ദ് ല​ത്തീ​ഫ്, ടി.​എ​സ്. മ​ധു, മാ​ള പൗ​രാ​വ​ലി പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ, റ​വ.​ഡോ. ഫ്രാ​ൻ​സി​സ്കോ പ​ട​മാ​ട​ൻ, ഫാ. ​ജോ​ർ​ജ് പാ​റേ​മ​ൻ, ഫാ. ​ബി​നു മു​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

മാ​ള പ​ട്ട​ണ​ത്തി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ്പി​നെ സ്വീ​ക​രി​ച്ചു. കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ത്തി.
കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.