കൂ​ട​ല്‍​മാ​ണി​ക്യത്തി​ല്‍ താ​മ​ര​ക്ക​ഞ്ഞി വ​ഴി​പാ​ടി​ന് തി​ര​ക്ക്
Tuesday, April 16, 2024 1:36 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ൽ താ​മ​ര​ക്ക​ഞ്ഞി വ​ഴി​പാ​ടി​നാ​യി നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​രെ​ത്തി. തെ​ക്കേ ഊ​ട്ടു​പു​ര​യി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ല്‍ പ​ത്തു​പ​റ അ​രി ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ക​ഞ്ഞി​ക്ക് പു​റ​മേ പ​പ്പ​ടം, മു​തി​ര​പ്പു​ഴു​ക്ക്, ചെ​ത്തു​മാ​ങ്ങ അ​ച്ചാ​ര്‍, ഭ​ഗ​വാ​ന് നി​വേ​ദി​ച്ച നാ​ളി​കേ​ര​പ്പൂ​ള്, പ​ഴം, മാ​മ്പ​ഴ പു​ളി​ശേ​രി എ​ന്നി​വ​യാ​യിരുന്നു വി​ഭ​വ​ങ്ങ​ള്‍. മാ​ല ക​ഴ​ക​ക്കാ​രാ​യ തെ​ക്കേ​വാ​ര്യ​ത്തു​കാ​രു​ടെ പൂ​ര്‍​വി​ക​രി​ല്‍​നി​ന്നാ​ണ് താ​മ​ര​ക്ക​ഞ്ഞി​യു​ടെ തു​ട​ക്കം. മാ​ല കെ​ട്ടു​ന്ന​വ​ര്‍​ക്കു​ള്ള ക​ഞ്ഞി എ​ന്ന നി​ല​യി​ലാ​ണ് പ്ര​സി​ദ്ധ​മാ​യ​ത്. വി​ജ​യ​ത്തി​നും മം​ഗ​ള​പ്രാ​പ്തി​ക്കും ഭ​ഗ​വാ​ന് താ​മ​ര​മാ​ല ചാ​ര്‍​ത്തി​ക്കു​ന്ന​തും പ്ര​ധാ​ന​മാ​ണ്. ഇ​ത്ര​യേ​റെ താ​മ​ര​യും മാ​ല​യും ഉ​പ​യോ​ഗി​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ള്‍ വേറെയി​ല്ല.