കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രാ​യു​ള്ള ജ​ന​വി​ധി​യാ​കും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, April 16, 2024 1:36 AM IST
ചി​റ്റാ​ട്ടു​ക​ര: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന ക്രൂ​ര​ത​ക​ൾ​ക്കെ​തി​രാ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക​യെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം എ​ള​വ​ള്ളി​യി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

സി​പി​എം, ബി​ജെ​പി അ​ന്ത​ർ​ധാ​ര കൂ​ടു​ത​ൽ വ്യ​ക്ത​വും പ​ര​സ്യ​വു​മാ​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ള​വ​ള്ളി പ​റ​ക്കാ​ട് ത​ച്ച​ങ്കു​ളം പ​ര​മേ​ശ്വ​ര​ന്‍റെ വ​സ​തി​യി​ൽ​ന​ട​ന്ന കു​ടും​ബ​യോ​ഗ​ത്തി​ൽ യു​ഡി​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് വാ​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, പി.​എ. മാ​ധ​വ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ക​ണ്ടെ​ത്ത്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ബാ​ബു, പി.​കെ. രാ​ജ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി, അ​സ്ഗറ​ലി ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.