കാ​ണാ​താ​യ യു​വാ​വി​നെ പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 16, 2024 11:41 PM IST
ചേ​ർ​പ്പ്: ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​നു സ​മീ​പ​ത്തു​ള്ള പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​ച്ചി​റ ഇ​ളം​കു​ന്ന് മു​ള്ളം​കു​ഴി ച​ന്ദ്ര​ൻ മ​ക​ൻ ജ​യേ​ഷ് (42) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ ആ​യ ജ​യേ​ഷി​നെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ചേ​ർ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചേ​ർ​പ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ആ​ദി​കൃ​ഷ്ണ, അ​ന​ന്ദു കൃ​ഷ്ണ.