പു​തു​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ സീ​ലിം​ഗ് ത​ക​ര്‍​ന്നു​വീ​ണു. ഇന്നലെ രാ​വി​ലെ 10 നാ​യി​രു​ന്നു സം​ഭ​വം. വാ​ര്‍​ഡി​ന്‍റെ വ​രാ​ന്ത​യി​ലെ പി​വി​സി ഷീ​റ്റി​ല്‍ തീ​ര്‍​ത്ത സീ​ലിം​ഗ് ആ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ത്. ഇ​ല​ക്ട്രി​ക്ക​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​തു മൂ​ലം ഇ​തു​വ​രെ വാ​ര്‍​ഡ് തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഇ​വി​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സീ​ലിം​ഗ് അ​ഴി​ച്ച് വ​യ​റി​ംഗ് ജോ​ലി​ക​ള്‍ ചെ​യ്ത​ത് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം സീ​ലിം​ഗ് ഉ​റ​പ്പി​ക്കാ​ത്ത​താ​ണ് ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഇന്നലെ രാ​വി​ലെ ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് ഈ ​ഭാ​ഗം ത​ക​ര്‍​ന്നുവീ​ണ​ത്.

കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടും കി​ഫ്ബി ഫ​ണ്ടും ചേ​ര്‍​ത്ത് ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് നി​ര്‍​മി​ച്ച​ത്. തൃ​ശൂ​ര്‍ ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​-ഓപ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.