കെസിഎസ്എൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1574213
Tuesday, July 8, 2025 11:26 PM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കേരള കത്തോലിക്ക സ്റ്റുഡൻസ് ലീഗ് പ്രവർത്തനവർഷോദ്ഘാടനം കോട്ടപ്പുറം ആനിമേഷൻ സെന്ററിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. കെസിഎസ്എൽ ഡയറക്ടർ ഫാ. സിബിൻ ഫ്രാൻസിസ് കല്ലറയ്ക്കൽ, പ്ര സിഡന്റ് ആൻസലീന ആൻസൺ എന്നിവർ പ്രസംഗിച്ചു.
ജനറൽ ഓർഗനൈസർ സിസ്റ്റർ ജോബി സിടിസി അധ്യയനവർഷപ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.