ചുരുളൻവള്ളം "കായൽസുൽത്താൻ' ചേറ്റുവ പുഴയിൽ നീരണിഞ്ഞു
1574205
Tuesday, July 8, 2025 11:26 PM IST
വാടാനപ്പള്ളി: ചേറ്റുവയിൽ പണിതീർത്ത പുതിയ സി ഗ്രേഡ് ചുരുളൻവള്ളം നീരണിഞ്ഞു. പൊന്നാനി പുറങ്ങ് പടിഞ്ഞാറ്റുമുറി കായൽ സുൽത്താൻ ആർട്സ് സ്പോർട്സ് ബോട്ട് ക്ലബ്ബ് ആണ് ചുരുളൻ വള്ളം പണിയിപ്പിച്ചത്. 3,25,000 രൂപ ചെലവിൽ രണ്ടു മാസം എടുത്താണ് പ്രജീഷ് കടാമംഗലം ചുരുളൻ വള്ളത്തിന്റെ പണി പൂർത്തീകരിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് പി.ടി.ബഷീർ, സെക്രട്ടറി ഒ.വി. ഷഹീർ, ട്രഷറർ എൻ.പി. ജയകുമാർ എന്നിവർ പങ്കെടുത്തു.
ചേറ്റുവ സ്വദേശി പഞ്ച പ്രഭാകരന്റെ മേൽനോട്ടത്തിലാണ് സി ഗ്രേഡ് ചുരുളൻവള്ളം പണിതീർത്തത്. ചേറ്റുവയിൽ പണിതീർത്ത രണ്ടാമത്തെ സി ഗ്രേഡ് ചുരുളൻവള്ളമാണ് കായൽ സുൽത്താൻ. ചടങ്ങുകൾക്ക്ശേഷം വള്ളം പൊന്നാനിയിലേക്ക് കൊണ്ടുപോയി.