മാർ അപ്രേമിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം
1574224
Tuesday, July 8, 2025 11:26 PM IST
തൃശൂര്‍: തൃശൂരിനു മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങള്‍ സമ്മാനിച്ച മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നു കാലംചെയ്ത മാര്‍ അപ്രേം തിരുമേനിയെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അനുശോചിച്ചു. എന്തിനെയും നര്‍മ്മത്തോടെ കാണുകയും നിറചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയും ചെയ്ത മാര്‍ അപ്രേം മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ളയാളായിരുന്നുവെന്നു മാർ അപ്രേം എന്നു സി.എ. മുഹമ്മദ് റഷീദ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരായ പി.കെ. ഷാഹുല്‍ഹമീദ്, എം.എ. അസീസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. ബഷീര്‍, ട്രഷറര്‍ കെ.എ. സുബൈര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.ജെ. ജെഫീഖ്, ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി ഷെമീര്‍ പണിക്കര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തൃശൂര്‍: മാർ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ (സി എച്ച്എഐ) സൗത്ത് ഇന്ത്യൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. ജോർജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ചാൾസ് ഡയസ് , വൈസ് പ്രസിഡന്റ് പ്രഫ. വി.പി. ജോൺസ്, പ്രഫ. വി.എ. വർഗീസ്, ഡേവിസ് കണ്ണമ്പുഴ തുടങ്ങിയവർ പങ്കെടുത്തു. സിഎച്ച്എഐയുടെ ദേശീയ പ്രസിഡന്റും സഭാ ചരിത്രകാരനുമായിരുന്നു മാർ അപ്രേം.
തൃശൂര്‍: മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മാർ തിമോഥെയൂസ് മെട്രോപ്പോലിറ്റൻ മെമ്മോറിയൽ ഫെലോഷിപ്പ് പ്രവർത്തകസമിതി യോഗം അനുശോചിച്ചു. പ്രസിഡന്റ് ടോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ ജോൺ അനുശോചനപ്രമേയം അവതരിപ്പിച്ചു.
തൃശൂര്‍: ക്രൈസ്റ്റ് വിഷൻ സൊസൈറ്റി രക്ഷാധികാരിയും പ്രചാരകനുമായിരുന്ന മാർ അപ്രേമിന്റെ വിയോഗത്തിൽ ക്രൈസ്റ്റ് വിഷൻ സൊസൈറ്റി അനുശോചിച്ചു. സാംസ്കാരിക തലസ്ഥാനനഗരിയുടെ മതസൗഹാർദ അന്തരീക്ഷം ഹൃദ്യമായ നിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മാർ അപ്രേം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അനുസ്മരിച്ചു. യോഗത്തിൽ സെക്രട്ടറി പി.ജെ. സേവിയർ, ജിയോ തോളൂർ, കെ. ജോജൻ, ഷാജു മാത്യു, ലോനപ്പൻ ചക്കച്ചാംപറന്പിൽ, ആന്റണി വളപ്പില തുടങ്ങിയവർ പങ്കെടുത്തു.