സർവീസ് മുടക്കാതെ കിരണ്‍ ബസ്, പ്രതിഷേധവുമായി സമരസമിതി
1574221
Tuesday, July 8, 2025 11:26 PM IST
തൃശൂർ: സ്വകാര്യബസ് പണിമുടക്കിനിടെ തൃശൂരിൽനിന്നു തൃപ്രയാർ, കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന കിരണ്‍ മോട്ടോഴ്സിന്റെ ബസുകൾ സമരത്തിൽ പങ്കെടുക്കാതെ സർവീസ് നടത്തി. അത്യാവശ്യം തിരക്കും ഈ ബസിൽ അനുഭവപ്പെട്ടു.
സമരത്തിൽ പങ്കെടുക്കണമെന്നും സർവീസ് നടത്തരുതെന്നും സമരസമിതിക്കാർ കിരണ്‍ മോട്ടോഴ്സ് ഉടമയുടെ വീട്ടിൽ ചെന്നുകണ്ട് പറഞ്ഞെങ്കിലും, താൻ ഒരു ബസ് സംഘടനയിലും ഇല്ലെന്നും അതുകൊണ്ട് ബസ് ഓടിക്കുമെന്നുമുള്ള മറുപടിയാണ് തന്നതെന്നു ബസുടമാസംഘടന നേതാവ് പ്രേംകുമാർ പറഞ്ഞു.
സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് സമരസമിതി തൃശൂർ ശക്തൻ സ്റ്റാൻഡിൽ കിരണ്‍ മോട്ടോഴ്സിന്റെ ബസ് തടഞ്ഞു.