മാർ കൂറിലോസ് ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും
1574210
Tuesday, July 8, 2025 11:26 PM IST
വടക്കേക്കാട്: തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകൻ കാട്ടുമങ്ങാട്ട് എബ്രഹാംമാർ കൂറിലോസ് വലിയ ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി ആലോഷിക്കും. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം സഭ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ദേവാലയങ്ക ണത്തിൽ സഭാധ്യക്ഷൻ സിറി ൾ മാർ ബസേലിയോസ് മെത്രാപോലീത്ത നിർവഹിച്ചു.
ഇന്നു രാവിലെ ഒമ്പതിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് കുന്നംകുളം സെന്റ് തോമസ് പള്ളിയിൽ നിന്ന് തൊഴിയൂർ ഭദ്രാസന പള്ളിയിലെ പരിശുദ്ധ ബാവയുടെ കബറിടത്തിലേക്കു പദ യാത്ര, 5.30 ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവാക്ക് സ്വീകരണം.
നാളെ രാവിലെ 8.30നു സഭാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പാലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധഒൻപതിന്മേൽ കുർബാനയും, മാർ ബഹനാം ചാപ്പലിലേക്ക് പ്രദക്ഷിണം, തുടർന്ന് പൊതുസദ്യ യും നടത്തുമെന്ന് ഇടവക വികാരി ഫാ. തോമസ് കുരിയൻ, അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭ സെക്രട്ടറി ബിനോയ് പി. മാത്യു, ജനറൽ കൺവീനർ സി. വി. ബാബു, കെ. എസ്. റെജി എന്നിവർ അറിയിച്ചു.