ജെസിഐ വാർഷികാഘോഷം
1574215
Tuesday, July 8, 2025 11:26 PM IST
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 20-ാം വാർഷികാഘോഷം ജെസിഐ ഇന്ത്യ മുൻ നാഷണൽ പ്രസിഡന്റ് അഡ്വ. രാകേഷ് ശർമ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡിബിൻ അന്പുക്കൻ അധ്യക്ഷത വഹിച്ചു.
സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ്, ജൂണിയർ ഇന്നസെന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, അഡ്വ. ജോണ്‍ നിധിൻ തോമസ്, ജെയിംസ് അക്കരക്കാരൻ, ടെൽസണ്‍ കോട്ടോളി, ഡോ. സിജോ പട്ടത്ത്, അഡ്വ. ഹോബി ജോളി, ലിജോ പൈലപ്പൻ, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, അജോ ജോണ്‍ എന്നിവർ പ്രസംഗിച്ചു. 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിദ്യാനിധിപദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി നിർവഹിച്ചു.
സമ്മേളനത്തിൽ ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ ഉന്നതവിജയം നേടിയ അലൻ ടെൽസനെയും ഗവ. നോട്ടറിയായി നിയമിതനായ
അഡ്വ. പോളി മൂഞ്ഞേലിയേയും ആദരിച്ചു.