ചാലക്കുടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1574217
Tuesday, July 8, 2025 11:26 PM IST
ചാലക്കുടി: ലയൺസ് ക്ലബ് 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും നാളെ വൈകീട്ട് 7.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും.
മൾട്ടിപ്പൾ ജിഎംടി കോ-ഒാർഡിനേറ്റർ ജി. വേണുകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ സാജു പാത്താടൻ പുതിയ അംഗങ്ങളുടെഇൻഡക്ഷൻ നിർവഹിക്കും. പുതിയ ഭാരവാഹികളായ ഡോ. ജോർജ് കോലഞ്ചേരി - പ്രസിഡന്റ്, എം.ജെ. ജോബി - സെക്രട്ടറി, വി.സി. പീറ്റർ - ട്രഷറർ എന്നിവർ സ്ഥാനമേറ്റെടുക്കും.
താലൂക്ക് ആശുപത്രിയിലെ ലയൺസ് വിമുക്തി സെന്ററിന്റെ തുടർപ്രവർത്തനം, പാലസ് റിംഗ് റോഡിൽ തുടങ്ങിയ "എന്റെ പരിസരശുചിത്വം" പദ്ധതിയുടെ മറ്റു വാർഡുകളിലേക്കുള്ള വ്യാപനം, സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നേതൃത്വപരിശീലന ക്യാമ്പുകൾ, രാസലഹരി ക്കെതിരായ ജനകീയ ബോധവത്കരണ പ്രവർത്തനങ്ങൾ, വീടില്ലാത്തവർക്ക് നാലു വീടുകളുടെ നിർമാണം, ആവശ്യമുള്ളവർക്ക് കൃത്രിമ കൈ-കാലുകൾ നൽകൽ തുടങ്ങിയവയാണു പദ്ധതികൾ.
ഡോ. ജോർജ് കോലഞ്ചേരി, എം.ജെ. ജോബി, വി.സി. പീറ്റർ, സാജു പാത്താടൻ, ജോസ് മൂത്തേടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.