പാ​ല​യൂ​ർ: മാ​ർ തോ​മ മേ​ജ​ർ​ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ ത​ർ​പ്പ​ണതി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​രു​ത്തോ​ല അ​ല​ങ്കാ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

തി​രു​നാ​ളി​നെ മ​റ്റു ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​നാ​ളു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് കു​രു​ത്തോ​ല അ​ര​ങ്ങാ​ണ്. കു​രു​ത്തോ​ല പ്ര​ത്യേ​ക​രീ​തി​യി​ൽ വെ​ട്ടി മെ​ട​ഞ്ഞാ​ണ് തോ​ര​ണം ഉ​ണ്ടാ​കു​ന്ന​ത്. നൂ​റി​ൽ​പ​രം തെ​ങ്ങു​ക​ളി​ൽ നി​ന്ന് വെ​ട്ടി​യെ​ടു​ക്കു​ന്ന കൂമ്പോ​ല കൊ​ണ്ടാ​ണ് ഒ​രു​പ​റ്റം യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ദി​വ​സങ്ങ​ളോളം ​ഇ​രു​ന്ന് അ​ര​ങ്ങു ഒ​രു​ക്കി കെ​ട്ടു​ന്ന​തെ​ന്ന് അ​ല​ങ്കാ​രം ക​ൺ​വീ​ന​ർ സൈ​ജോ സൈ​മ​ൺ, ജോ​യിന്‍റ് ക​ൺ​വീ​ന​ർ റൊ​ണാ​ൾ​ഡ് ആ​ന്‍റ​ണി എ​ന്നി​വർ പ​റ​ഞ്ഞു.

ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളും, മു​തി​ർ​ന്ന​വ​രും ചേ​ർ​ന്നു മെ​ട​ഞ്ഞ കു​രു​ത്തോ​ല കെ​ട്ടു​ന്ന തോ​ടെ പ​ള്ളി​മു​റ്റം അലങ്കാര പൂരിതമാകും.