വി​യ്യൂ​ര്‍: തൃ​ശൂ​ര്‍ ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍​നി​ന്ന് വി​ജ​യ​രാ​ഘ​വ​നും സു​ലോ​ച​ന​യും ഇ​നി ഒ​രു​മി​ച്ചൊ​രു യാ​ത്ര ആ​രം​ഭി​ക്കു​ന്നു. എ​ൺ​പ​തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ൽ സ്‌​പെ​ഷ​ല്‍ മാ​രേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹി​ത​രാ​യ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി വി​ജ​യ​രാ​ഘ​വ​നും (79). ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി സു​ലോ​ച​ന​യു​മാ​ണു (75) ജീ​വി​ത​യാ​ത്ര തു​ട​ങ്ങു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ന്‍ 2019ലും ​സു​ ലോ​ച​ന 2024 ലു​മാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചു ജീ​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വാ​ര്‍​ഡ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പാ​ണ് ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു, മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

അ​ഞ്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്പേ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള വി​വാ​ഹം ഇ​വി​ടെ ന​ട​ന്നി​രു​ന്നു.

കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്യാ​മ​ള മു​ര​ളീ​ധ​ര​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. പ്ര​ദീ​പ​ന്‍, വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ട് രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.